logo
ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ( ഗാർഫി ) ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന തല ചലച്ചിത്ര പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 9 മുതൽ 13 വരെ കൊല്ലത്ത് നടക്കുന്ന ക്യാമ്പിൽ ചലച്ചിത്രരംഗത്തെ അന്താരാഷ്ട്ര പ്രശസ്തരായവർ ക്ലാസുകൾ കൈകാര്യം ചെയ്യും.17 മുതൽ 50 വരെ പ്രായമുള്ള 30 പേർക്കാണ് പ്രവേശനം. ആദിവാസി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന ലഭിക്കും. താത്പര്യമുള്ളവർ താഴെയുള്ള ഫോം പൂരിപ്പിച്ച് അയക്കുക.

APPLY NOW
  Gender
  The Chairman/General Secretary
  GARFI
  Pathanapuram, Kollam

  സർ,
  ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2022 ഏപ്രിൽ 09 മുതൽ 12 വരെ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിലും 13 ന് പത്തനാപുരം ഗാന്ധിഭവനിലുമായി നടക്കുന്ന സംസ്ഥാനതല ചലച്ചിത്ര പഠനക്യാമ്പിൽ പങ്കെടുക്കാൻ എനിക്ക്‌ അതിയായ താല്പര്യവും പരിപൂർണ്ണ സമ്മതവുമാണ്‌.
  ഗാർഫി അധികൃതരുടെ നിർദ്ദേശാനുസരണവും നിയമാവലി പ്രകാരവും പ്രവർത്തിക്കുന്നതാണെന്നും, കൃത്യനിഷ്ഠയോടും അച്ചടക്കത്തോടും കൂടി ആദ്യന്തം ക്യാമ്പിൽ പങ്കെടുക്കുന്നതാണെന്നും മദ്യമോ, പുകവലിയോ യാതൊരുവിധ ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുന്നതല്ലെന്നും, മറ്റ് ക്യാമ്പ് അംഗങ്ങളോടും ഗാർഫി പ്രതിനിധികളോടും മാന്യമായ പെരുമാറ്റം പുലർത്തുമെന്നും, ക്യാമ്പ് നടക്കുന്ന സ്കൂളിനും പരിസരത്തിനും സ്കൂൾ ഉപകരണങ്ങൾക്കും മറ്റ് സാധനസാമഗ്രികൾക്കും യാതൊരുവിധ കേടുപാടുകളോ കഷ്ടനഷ്ടങ്ങളോ വരുത്താതെ ശ്രദ്ധിക്കുമെന്നും, ഗാർഫി നേതൃത്വത്തിന്റെ അറിവോ അനുമതിയോ കൂടാതെ ക്യാമ്പ് വിട്ടു പുറത്തു പോവുകയില്ലെന്നും, ക്യാമ്പ് രജിസ്‌ട്രേഷൻ ഫീസായ 1000 രൂപ ഏപ്രിൽ 9 ന് രാവിലെ 9 മണിക്ക് മുമ്പായി അടയ്ക്കുന്നതാണെന്നും ഞാൻ ഉറപ്പു നൽകുന്നു. മേൽ കാര്യങ്ങളിൽ ഏതെങ്കിലും ഞാൻ ലംഘിക്കുന്ന പക്ഷം ഗാർഫി/ഗാന്ധിഭവൻ നേതൃത്വം കൈക്കൊള്ളുന്ന ഏതൊരു നടപടിക്കും വിധേയനാകുവാൻ ഞാൻ ബാധ്യസ്ഥനാണെന്നും ഇതിനാൽ സമ്മതിച്ചിരിക്കുന്നു.
  എന്ന്,


  ഗാർഫി നേതൃത്വം

  മുഖ്യ രക്ഷാധികാരി

  1

  ഷാജി എൻ കരുൺ

  രക്ഷാധികാരി

  2

  വിജയകൃഷ്ണൻ

  രക്ഷാധികാരി

  3

  ആർ. ശരത്

  രക്ഷാധികാരി

  4

  ഡോ. പുനലൂർ സോമരാജൻ

  Gandhibhavan Rural Film Institute

  ഗ്രാമീണമേഖലയിൽ നിന്നും മികച്ച കലാകാരന്മാരേയും സാങ്കേതികപ്രവർത്തകരേയും കണ്ടെത്തി പരിശീലനം നൽകി ചലച്ചിത്രരംഗത്തേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പഠന കോഴ്‌സുകൾ,ചലച്ചിത്ര സംബന്ധിയായ ചർച്ചകൾ,സെമിനാറുകൾ,പഠന-പരിശീലന ക്യാമ്പുകൾ തുടങ്ങിയവ നിരന്തരം സംഘടിപ്പിക്കുന്നു. ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുക, കലാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുക, ചലച്ചിത്രമേഖലയിലെ അതുല്ല്യപ്രതിഭകളെ ആദരിക്കുക എന്നിങ്ങനെ വിപുലമായ പ്രവർത്തനങ്ങളാണ് ഈ സംരംഭത്തിലൂടെ നടത്തുന്നത്.
  NEWS

  +919400326811

  Gandhibhavan

  കൊല്ലം ജില്ലയിലെ പത്തനാപുരത്തിന് സമീപം കുണ്ടയം എന്ന ഗ്രാമത്തിൽ കല്ലടയാറിൻ തീരത്താണ് ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ കൂട്ടുകുടുംബം എന്ന ബഹുമതിയുള്ള ഗാന്ധിഭവൻ്റെ ആസ്ഥാനം. ജീവിതം നഷ്ടപ്പെട്ടവരുടെ ആലയമാണിത്. കുടിൽ മുതൽ കൊട്ടാരം വരെയുള്ളവർ വിധിയുടെ ബലിയാടുകളായി മാറുമ്പോൾ അഭയം തേടിയെത്തുന്ന ആലയം. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികർ വരെ ആയിരത്തിലേറെ പേർ ഒന്നിച്ച് ഒരൊറ്റ കുടുംബമായി ഇവിടെ കഴിയുന്നു.