ഗാര്‍ഫി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം 14 ന്
പത്തനാപുരം ഗാന്ധിഭവനില്‍

പത്തനാപുരം: ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (ഗാര്‍ഫി) ഏര്‍പ്പെടുത്തിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേയ് 14 ശനിയാഴ്ച വൈകിട്ട് 4 ന് പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.


സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സംവിധായകന്‍ ഹരിഹരനും, നിര്‍മ്മാതാവ് കെ. രവീന്ദ്രനാഥന്‍ നായരും, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ഏറ്റുവാങ്ങും. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ‘എന്നിവര്‍’ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ശിവ ഏറ്റുവാങ്ങും. ജയരാജ് (മികച്ച സംവിധായകന്‍), സുധീര്‍ കരമന (നടന്‍),
നവ്യാ നായര്‍ (നടി), മധു നീലകണ്ഠന്‍ (ഛായാഗ്രാഹകന്‍), ശ്യാം പുഷ്‌കരന്‍ (തിരക്കഥാകൃത്ത്), റഫീക്ക് അഹമ്മദ് (ഗാനരചയിതാവ്), രമേശ് നാരായണന്‍ (സംഗീതസംവിധായകന്‍), നജീം അര്‍ഷാദ് (ഗായകന്‍), നഞ്ചിയമ്മ (ഗായിക) എന്നിവര്‍ അവാര്‍ഡ് സ്വീകരിക്കും.


സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍. കരുണ്‍ ചെയര്‍മാനും സംവിധായകരായ ആര്‍. ശരത്, വിജയകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാനും സ്നേഹരാജ്യം ചീഫ് എഡിറ്ററുമായ പി.എസ്. അമല്‍രാജ് എന്നിവര്‍ മെമ്പര്‍മാരുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, സംവിധായകരായ വിജയകൃഷ്ണന്‍, ആര്‍. ശരത്, ഗാര്‍ഫി ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, ജനറല്‍ സെക്രട്ടറി പല്ലിശ്ശേരി എന്നിവര്‍ പ്രസംഗിക്കും. കലാപരിപാടികളും അരങ്ങേറും.

Leave a Comment

Your email address will not be published.