ഗ്രാമീണമേഖലയിൽ നിന്നും മികച്ച കലാകാരന്മാരേയും സാങ്കേതികപ്രവർത്തകരേയും കണ്ടെത്തി പരിശീലനം നൽകി ചലച്ചിത്രരംഗത്തേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പഠന കോഴ്സുകൾ,ചലച്ചിത്ര സംബന്ധിയായ ചർച്ചകൾ,സെമിനാറുകൾ,പഠന-പരിശീലന ക്യാമ്പുകൾ തുടങ്ങിയവ നിരന്തരം സംഘടിപ്പിക്കുന്നു. ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുക, കലാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുക, ചലച്ചിത്രമേഖലയിലെ അതുല്ല്യപ്രതിഭകളെ ആദരിക്കുക എന്നിങ്ങനെ വിപുലമായ പ്രവർത്തനങ്ങളാണ് ഈ സംരംഭത്തിലൂടെ നടത്തുന്നത്.